പാലക്കാട്: പീഡനത്തിനിരയായ പെണ്‍കുട്ടിയെ പരിശോധിക്കാൻ ഡോക്ടർ വിസമ്മതിച്ചതായി ആരോപണം. പാലാക്കാട് ജില്ലാ ആശുപത്രിയിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഡോക്ടർ പരിശോധിക്കാതെ മാറ്റിനിർത്തിയത്.
വൈദ്യപരിശോധനയ്ക്കായി ഉച്ചയ്ക്കു 2.30ന് ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയെ പരിശോധിക്കാൻ പോലും ഇതേവരെ ഡോക്ടർ തയാറായിട്ടില്ല. അഡ്മിറ്റ് ചെയ്താൽ ശനിയാഴ്ച വൈദ്യപരിശോധനാ റിപ്പോർട്ട് നൽകാമെന്നായിരുന്നു ഡോക്ടറുടെ നിലപാട്.