നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് അഞ്ചു പീഡനക്കേസുകൾ. നാലു വയസുകാരിയെ കൗമാരക്കാരൻ പീഡിപ്പിച്ചത് ഉൾപ്പെടെയുള്ള കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
നോയിഡ സെക്ടർ 49ൽ വീട്ടുജോലിക്കാരിയെ യുവാവ് പീഡിപ്പിച്ചതാണ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ കേസ്. പിന്നീട് നോയിഡ ഫേസ് മൂന്നിലും ജെവർ പോലീസ് സ്റ്റേഷനിലും കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഇതിൽ ഒന്ന് 15 വയസുകാരിയായ മകളെ അയൽവാസി പീഡനത്തിനിരയാക്കിയെന്ന പിതാവിന്റെ പരാതിയും ഉൾപ്പെടുന്നു.വിവിധ സംഭവങ്ങളിലായി മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.