വൃദ്ധമാതാവിനെ ഭക്ഷണവും മരുന്നും നൽകാതെ പീഡിപ്പിക്കുന്നുവെന്ന പരാതി;  സംരക്ഷിക്കാൻ മകന് താക്കീത് നൽകി വനിതാ കമ്മീഷൻ

കൊ​ല്ലം :പ​ള്ളി​മേ​ൽ കി​ഴ​ക്കേ​ക​ര​യി​ൽ വൃ​ദ്ധ​യെ ഭ​ക്ഷ​ണ​വും മ​രു​ന്നു​മി​ല്ലാ​തെ ത​നി​ച്ചാ​ക്കി പ​ട്ടി​ണി​ക്കി​ട്ട മ​ക​ന് ക​ർ​ശ​ന താ​ക്കീ​ത് ന​ൽ​കി വ​നി​താ ക​മ്മീ​ഷ​ൻ.വൃ​ദ്ധ​യു​ടെ മ​തി​യാ​യ സം​ര​ക്ഷ​ണ​വും മ​റ്റ് കാ​ര്യ​ങ്ങ​ളും കൃ​ത്യ​മാ​യി നി​ർ​വ്വ​ഹി​ച്ച് അ​ക്കാ​ര്യം ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച്ച സം​ഭ​വി​ച്ചാ​ൽ മ​ക​നും മ​രു​മ​ക​ൾ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഡോ ​ഷാ​ഹി​ദാ ക​മാ​ൽ അ​റി​യി​ച്ചു.

മ​ക​നും മ​രു​മ​ക​ളും ഈ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ വൃ​ദ്ധ​യു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി ക​മ്മീ​ഷ​ൻ ഇ​ട​പെ​ടു​മെ​ന്നും ഡോ ​ഷാ​ഹി​ദാ ക​മാ​ൽ അ​റി​യി​ച്ചു. വൃ​ദ്ധ​യെ മ​ക​നും മ​രു​മ​ക​ളും ത​നി​ച്ചാ​ക്കി പ​ട്ടി​ണി​ക്കി​ടു​ന്നു​വെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഡോ. ​ഷാ​ഹി​ദാ ക​മാ​ൽ നേ​രി​ട്ട് കൊ​ല്ല​ത്തെ വീ​ട്ടി​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി എ​ത്തി​യ​ത്. ഈ ​സ​മ​യ​ത്ത് വീ​ട്ടി​ൽ മ​രു​മ​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. മ​ക​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു.

വൃ​ദ്ധ​ക്ക് നാ​ലു മ​ക്ക​ളും ഭ​ർ​ത്താ​വു​മാ​ണു​ണ്ടായി​രു​ന്ന​ത്. ഭ​ർ​ത്താ​വും മ​റ്റ് മൂ​ന്ന് മ​ക്ക​ളും മ​ര​ണ​പ്പെ​ട്ട​തി​നാ​ൽ ആ​ശ്ര​യ​ത്തി​ന് കൊ​ല്ല​ത്തെ വീ​ട്ടി​ലു​ള​ള ഏ​ക​മ​ക​ന​ല്ലാ​തെ മ​റ്റാ​രു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. എ​ന്നാ​ൽ ഇ​വ​ർ വൃ​ദ്ധ​മാ​താ​വി​നെ ഒ​രു മു​റി​യി​ൽ ത​നി​ച്ചാ​ക്കി ഭ​ക്ഷ​ണ​വും വെ​ള​ള​വും ന​ൽ​കാ​തെ പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​മ്മീ​ഷ​ൻ നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

Related posts