ചെറായി : സഹോദരിമാരായ ബാലികമാരെ നിരന്തരം പീഡനത്തിനു വിധേയനാക്കിയ അറുപതുകാരൻ അറസ്റ്റിൽ. അയ്യന്പിള്ളി വലിയതറ സ്വദേശിയെയാണ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. എടവനക്കാടുള്ള ബന്ധുവിന്റെ ഒന്‍പതും, 11ഉം വയസുള്ള കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്.
ബാലികമാരുടെ അച്ഛനും അമ്മയും വീട്ടിൽ ഇല്ലാത്ത സമയങ്ങളിൽ എത്തുന്ന പ്രതി 2015 മുതൽ ഇവരെ പീഡിപ്പിച്ചു വരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈ അടുത്ത് ഒന്‍പതുകാരിക്കു രക്തസ്രാവമുണ്ടായതിനെ തുടർന്ന് എറണാകുളം ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കാരണം മനസിലായതോടെ ഡോക്ടർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ഇവർ ഞാറക്കൽ പോലീസിനെ വിവരമറിയിക്കുകയും തുടർന്ന് വീട്ടുകാരുടെ സാന്നിധ്യത്തിൽ പോലീസ് ബാലികയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനത്തിന്റെ കഥ പുറത്തറിയുന്നത്. തുടർന്ന് ഇന്നലെ രാത്രി പ്രതിയെ അയ്യന്പിള്ളിയിലുള്ള വീട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും.