പയ്യന്നൂര്‍: ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും ഇരുമ്പുമുട്ടികൊണ്ട് തലയിലടിച്ച് പരിക്കേല്‍പ്പിച്ചുവെന്നുമുള്ള ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരേ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ കേസ്.
കുന്നരു വടക്കേ ഭാഗത്തെ ഒണക്കന്റെ വീട്ടില്‍ പത്മനാഭനെതിരേ (60) യാണ് ഇയാളുടെ ഭാര്യയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
ഇരുപത്തഞ്ച് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ കുറെ നാളുകളായി വീട്ടില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്ന് പരാതിയില്‍ സൂചനയുണ്ട്.
അതിനിടയിലാണ് കഴിഞ്ഞ 26ന് രാത്രി പത്തോടെ ഇപ്പോഴത്തെ പരാതിക്കാസ്പദമായ സംഭവം. ഇരുമ്പുമുട്ടികൊണ്ട് രണ്ടുപ്രാവശ്യം തന്റെ തലയിലിടിച്ച് പരിക്കേല്‍പ്പിച്ചതായും അടുത്ത അടിയില്‍നിന്ന് ഒഴിഞ്ഞുമാറിയതിനാലാണ് മരണത്തില്‍നിന്നു രക്ഷപ്പെട്ടതെന്നുമാണു പരാതിയിലുള്ളത്.
അതേസമയം ഭാര്യയുമായി വഴക്കിട്ട ഗൃഹനാഥന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 19ന് വീട്ടിലെ പാചകവാതകം തുറന്നു വിട്ട് ആത്മഹത്യക്ക് ശ്രമിച്ച സംഭവവുമുണ്ടായിരുന്നു. അഗ്നിരക്ഷാസേനയുടെ മിന്നല്‍ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് കിടപ്പുമുറിയില്‍ കയറി തീ കൊളുത്തിയ ഇയാളെ രക്ഷപ്പെടുത്തിയത്.