പാലാ: പാലായിലെ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന് അറസ്റ്റില്‍.
മൂന്നിലവ് പടിപ്പുരയ്ക്കല്‍ സുരേഷിന്റെ മകന് അച്ചു എന്നു വിളിക്കുന്ന വിപിനെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.കശാപ്പ് ജോലി ചെയ്തിരുന്ന വിപിന്‍ ഫെയ്സ്ബുക്കിലൂടെയാണ് പെണ്‍കുട്ടിയുമായി പരിചയത്തിലായത്.
കഴിഞ്ഞ ഏഴുമാസമായി പെണ്‍കുട്ടിയുമായി പരിചയമുള്ള പ്രതി പാലായില്‍വച്ച് പെണ്‍കുട്ടിയെ പലപ്രാവശ്യം കണ്ടിരുന്നു. കഴിഞ്ഞമാസം 13 നാണ് കേസിനാസ്പദമായ സംഭവം.
സ്കൂളില്‍ പഠനത്തിനായിപോയ വിദ്യാര്‍ഥിനിയെ പാലാ ടൗണില്‍ എത്തിയ പ്രതി ബൈക്കില്‍ കയറ്റി ഈരാറ്റുപേട്ട അയ്യമ്പാറയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി സ്കൂളില്‍ ഹാജരാകാതിരുന്നതിനാൽ അധ്യാപകര്‍ മാതാപിതാക്കളുമായി ബന്ധപ്പെടുകയും കൗണ്‍സലിംഗ് നടത്തുകയും ചെയ്തതിനെത്തുടർന്നാണു പെണ്‍കുട്ടി പീഡനവിവരം പുറത്തു പറയുന്നത്.
തുടര്‍ന്ന് പാലാ പോലീസ് സ്റ്റേഷനിലെത്തി മാതാപിതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.
പാലാ എസ്എച്ച്ഒ കെ.പി. തോംസണ്‍, എസ്ഐ എം.ഡി. അഭിലാഷ്, ഷാജി കുര്യാക്കോസ്, എഎസ് ഐ ശ്രീലതാമ്മാള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിനുമോള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.