കൊയിലാണ്ടി: പന്ത്രണ്ടു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പള്ളിമുക്രിക്കു പതിനഞ്ചു വർഷം കഠിന തടവും 2,50,000 രൂപ പിഴയും.
ഉണ്ണികുളം സ്വദേശി എംഎം പറമ്പ് വിളഞ്ഞിപിലാൻ വി.പി. ഉസ്താദ് എന്ന അബൂബക്കറിനെ (53) യാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ടി.പി. അനിൽ പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്. 2019-ൽ ആണ് കേസ് ആസ്പദമായ സംഭവം നടന്നത്.
പ്രതി മുക്രി ആയി ജോലി ചെയ്തിരുന്ന പള്ളിയിൽ നടക്കുന്ന മതപഠന ക്ലാസിൽ രാത്രി താമസിച്ചു പഠിച്ചിരുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു,
കുട്ടി പിന്നീട് സ്ഥാപനത്തിൽ വന്ന ചൈൽഡ് ലൈൻ പ്രവർത്തകരോട് പീഡന വിവരം വെളിപ്പെടുത്തി. കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സർക്കിൾ ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണനാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.