മുണ്ടക്കയം: ഇരുപതുകാരിയെ പീഡിപ്പിച്ച പെയിന്റിംഗ് തൊഴിലാളി അറസ്റ്റില്‍. പുലിക്കുന്ന് ലൈലഭവനില്‍ മോഹനന് ജോണി(55)നെയാണ് മുണ്ടക്കയം എസ്ഐ പ്രസാദ് ഏബ്രഹാം വര്‍ഗീസ് പിടികൂടിയത്. സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെ: മോഹനൻ ജോണിന്റെ അയൽവാസിയായ പെണ്‍കുട്ടിയെ കുറച്ചുനാളുകളായി പീഡിപ്പിച്ചു വരികയായിരുന്നു.
രണ്ടു ദിവസം മുന്‍പ് പെണ്‍കുട്ടിയ കാണാതായി. ഇതു സംബന്ധിച്ചു വീട്ടുകാര്‍ നല്കിയ പരാതി അന്വേഷിച്ചു വരുന്നതിനിടയില്‍ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. തന്നെ അയല്‍വാസിയായ മോഹനൻ പീഡിപ്പിച്ചു വരികയാണന്നും ഇതിലെ മനോവിഷമം മൂലമാണ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്കി. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഹനന്‍ജോണ്‍ പിടിയിലായത്.
പെണ്‍കുട്ടിയെ രണ്ടു വര്‍ഷം മുന്‍പ് പീഡിപ്പിച്ച മറ്റൊരു കേസില്‍ പാസ്റ്റര്‍ അറസ്റ്റിലായിരുന്നു. കേസ് നിലനില്‍ക്കുന്നതിനിടയിലാണ് വീണ്ടും പെണ്‍കുട്ടി പീഡനത്തിനിരയായിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. അഡീഷണല്‍ എസ്ഐ എ.എം. മാത്യു, എഎസ്ഐമാരായ ശിവനുണ്ണി, എം.ആര്. രാജീവ്, ടി.എസ്. രാജേഷ് എന്നിവരും അറസ്റ്റിനു നേതൃത്വം നല്കി