പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ സിപിഎം നേതാക്കളുടെ സമ്മർദത്തേതുടർന്ന് പോലീസ് ശ്രമിക്കുന്നുവെന്ന ആരോപണവുമായി യുവതി.
2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം. വിദേശത്തു ജോലിയിലായിരുന്ന മലയാലപ്പുഴ സ്വദേശിയാണ് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായത്.
തുടർന്ന് നാട്ടിലെത്തിയ ഇയാൾ വിവാഹവാഗ്ദാനം നൽകി കുമരകത്ത് എത്തിച്ച് പീഡിപ്പിക്കുകയും താനറിയാതെ വീഡിയോ എടുക്കുകയും ചെയ്തതായി യുവതി പറയുന്നു. നഗ്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ഉപയോഗിച്ച് ഭീഷണി തുടരുകയും പണം അപഹരിക്കുകയും ചെയ്തു.
പിന്നീട് വിവാഹവാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെയാണ് പരാതി നൽകിയത്. തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കകുയം അപവാദപ്രചാരണം നടത്തുകയും ചെയ്തു.
സിപിഎമ്മിലെ ചില പ്രാദേശിക, ജില്ലാ നേതാക്കൾ ഒത്തുതീർപ്പിനെന്ന പേരിൽ കേസിൽ ഇടപെട്ടു. തനിക്ക് പണം വാഗ്ദാനം ചെയ്ത് കേസ് ഒതുക്കാനായിരുന്നു ആദ്യശ്രമം. ഇതു വിജയിക്കാതെ വന്നപ്പോൾ അപവാദപ്രചാരണമായി. പോലീസും ഇതിന് കൂട്ടുനിൽക്കുകയാണ് ചെയ്തതെന്ന് യുവതി ആരോപിച്ചു.
പോലീസിൽ നൽകിയ മൊഴിയിൽ മാറ്റം വരുത്തിയാണ് കോടതിയിലെത്തിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ രഹസ്യമൊഴി നൽകേിവന്നു. ഇതിനു പിന്നിൽ ഗൂഢാലോചന ഉായി. മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടി ഉായില്ല.
ഇരയായ തനിക്ക് തെളിവെടുപ്പിന്റെ പേരിലും മറ്റും പോലീസിൽ നിന്ന്ഏറെ ബുദ്ധിമുട്ടുകൾ പോലീസിൽ നിന്നു നേരിടേിവന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ നിയമപോരാട്ടം തുടരുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും യുവതി പറഞ്ഞു.
കേസിൽ ഇടപെട്ട സിപിഎം നേതാക്കൾക്കെതിരെ ജില്ലാ സംസ്ഥാന, നേതൃത്വത്തിനു പരാതി നൽകിയിട്ടു്. തീർത്തും അപവാദപരമായ പ്രസ്താവനകളാണ് ഇവർ നടത്തിയിട്ടുള്ളതെന്നും യുവതി പറഞ്ഞു.