പ​ത്ത​നം​തി​ട്ട പീ​ഡ​ന​ക്കേ​സ്: കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കും; കു​റ്റാ​രോ​പി​ത​രെ മു​ഴു​വ​ന്‍  ക​ണ്ടെ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: പ​തി​നെ​ട്ടു​കാ​രി​യെ തു​ട​ര്‍​ച്ച​യാ​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​യ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു നി​ര്‍​ദേ​ശം ന​ല്‍​കി. 

ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ കു​റ്റാ​രോ​പി​ത​രെ മു​ഴു​വ​ന്‍ ക​ണ്ടെ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. ഇന്നും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം.നി​ല​വി​ല്‍ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രി​ല്‍ ഒ​രാ​ള്‍ വി​ദേ​ശ​ത്താ​ണ്. ഇ​യാ​ള്‍ ഒ​ഴി​കെ മ​റ്റ് എ​ല്ലാ​വ​രെ​യും ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​റ​സ്റ്റ് ചെ​യ്യാ​നാ​കു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.

  ഇ​ന്ന​ലെ​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ആ​കെ കേ​സു​ക​ളു​ടെ എ​ണ്ണം 29 ആ​യി. ഇ​ല​വും​തി​ട്ട, പ​ത്ത​നം​തി​ട്ട, പ​ന്ത​ളം, മ​ല​യാ​ല​പ്പു​ഴ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യാ​ണ്  പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​പ്ര​കാ​രം കേ​സു​ക​ളു​ള്ള​ത്. കു​റ്റാ​രോ​പി​ത​രാ​യ 42  പേ​ര്‍ അ​റ​സ്റ്റി​ലാ​യി. പ​ത്ത​നം​തി​ട്ട​യി​ല്‍ ആ​കെ11 കേ​സു​ക​ളി​ലാ​യി 26 പ്ര​തി​ക​ളും ഇ​ല​വും​തി​ട്ട​യി​ല്‍ 16 കേ​സു​ക​ളി​ലാ​യി 14 പേ​രും പി​ടി​യി​ലാ​യ​പ്പോ​ള്‍,  പ​ന്ത​ളം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഒ​രു കേ​സി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യി.

പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പ​ത്ത​നം​തി​ട്ട ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നു​ള്‍​പ്പെ​ടെ ഇ​ര​യാ​യ​താ​യി പെ​ണ്‍​കു​ട്ടി മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. 

ശാ​സ്ത്രീ​യ തെ​ളി​വു​ക​ള​ട​ക്കം പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. മൊ​ബൈ​ല്‍ ഫോ​ണു​ക​ളും മ​റ്റും പ​രി​ശോ​ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി. ​ജി. വി​നോ​ദ് കു​മാ​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment