കേളകം: കൊട്ടിയൂരിൽ വൈദികന്റെ പീഡനത്തിനിരയായ പെൺകുട്ടിയുടേതെന്ന പേരിൽ ഫേസ് ബുക്ക്, വാട്സ് ആപ് എന്നിവയുൾപ്പെടെയുള്ള നവമാധ്യമങ്ങളിൽ വ്യാജഫോട്ടോ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടിയുമായി പോലീസ്. ഫാ. റോബിൻ വടക്കുംചേരിക്കൊപ്പം ഒരു കുടുംബം നിൽക്കുന്ന ഫോട്ടോയിൽ നിന്നും ഒരു പെൺകുട്ടിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് മോശം പരാമർശത്തോടെയാണ് പ്രചാരണം നടത്തുന്നത്.
ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇരകളെ തിരിച്ചറിയും വിധം ഫോട്ടോയോ പേരോ മറ്റടയാളങ്ങളോ നൽകാനോ പ്രചരിപ്പിക്കാനോ പാടില്ലെന്ന് സുപ്രിംകോടതി പോലും വിലക്കിയിരിക്കെ ഇത്തരം വ്യാജ ഫോട്ടോകൾ പ്രചരിപ്പിച്ചവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ഇതിനായി സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായും പേരാവൂർ സിഐ എൻ.സുനിൽകുമാർ അറിയിച്ചു