പത്തനംതിട്ട: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ 20 പേരെ പ്രതികളാക്കി പെരുനാട് പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ സഹപാഠിയായ പ്രായപൂര്‍ത്തിയാകാത്തയാളും ഉള്‍പ്പെട്ടിട്ടുണ്ട്.
കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവരാണ് കുറ്റാരോപിതരെന്ന് പോലീസ് പറഞ്ഞു. ഇതില്‍ ഒരാള്‍ നിലവില്‍ വിദേശത്താണ്. നാലുപേര്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
ശിശുക്ഷേമ സമിതിയില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണച്ചുമതല. ആഴ്ചകളായി സ്കൂളില്‍ പോകാന്‍ മടികാണിച്ച കുട്ടിയെ വീട്ടുകാരാണ് കൗണ്‍സിലിംഗിന് വിധേയമാക്കിയത്.
തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് വിഷയം ശിശുക്ഷേമ സമിതിയില്‍ എത്തി. കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്. തുടര്‍ന്ന് ശിശുക്ഷേമ സമിതി, പെരുനാട് പോലീസിനു വിവരം കൈമാറുകയായിരുന്നു.
യുവാക്കളില്‍ ഒരാള്‍ ഇന്‍സ്റ്റഗ്രാം മുഖേന കുട്ടിയെ പരിചയപ്പെടുകയും പിന്നാലെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പരസ്പരം കൈമാറുകയും ചെയ്തു.
ഇതിനിടെ ഇയാളുടെ സുഹൃത്തുക്കള്‍ ഈ വീഡിയോ കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ചൂഷണം ചെയ്തുവെന്നാണ് പരാതി.