പതിനാറുകാരിക് പീഡനം ഏൽക്കേണ്ടി വന്നത് നാറുപേരിൽ നിന്ന്; പരാതി പറയാൻ എത്തിയപ്പോൾ പോലീസുകാരും; ആറുമാസത്തിനിടെ സംഭവിച്ചതറിഞഞാൽ ഞെട്ടും
മുംബൈ: മഹാരാഷ്ട്രയിലെ ബീഡിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി. കഴിഞ്ഞ ഏതാനും മാസങ്ങൾകൊണ്ട് 400 പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പെൺകുട്ടി പരാതി നൽകാനെത്തിയപ്പോൾ പോലീസുകാരും പീഡിപ്പിച്ചു.
നിലവിൽ പെൺകുട്ടി രണ്ടുമാസം ഗർഭിണിയാണ്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോക്സോ കേസ് പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മൂന്നു പേരെ അറസ്റ്റ് ചെയ്തു.
എട്ടു മാസങ്ങൾക്ക് മുമ്പ് പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാൽ, ഭർത്താവും ബന്ധുക്കളും പതിവായി ദേഹോപദ്രവം നടത്താൻ തുടങ്ങി. ഇതോടെ വീട്ടിലേക്ക് തിരികെ പോയി. എന്നാൽ പിതാവ് വീട്ടിൽ കയറ്റിയില്ല.
ഇതോടെ, ബസ് സ്റ്റാൻഡിൽ ഭിക്ഷാടനം നടത്തിയാണ് ജീവിച്ചിരുന്നത്. ആ സമയത്താണ് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടത്. പരാതിയുമായി പലവട്ടം പോലീസ് സ്റ്റേഷൻ കയറി ഇറങ്ങിയിരുന്നു. ഇതിനിടെയാണ് ഒരു ഉദ്യോഗസ്ഥനും പെൺകുട്ടിയെ പീഡിപ്പിച്ചത്.