നെടുമങ്ങാട് : പീഡിപ്പിച്ചെന്നാരോപിച്ച് രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എആര്‍ ക്യാമ്പിലെ പോലീസുകാരനെതിരെ നെടുമങ്ങാട് പോലീസ് കേസെടുത്തു. അരശുപറമ്പ് സ്വദേശിയായ പോലീസുകാരനെതിരെയാണ് കേസെടുത്തത്. 2011 മുതല്‍ തന്നെ ഇയാള്‍ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുന്നുവെന്നാണ് വീട്ടമ്മ പരാതി നല്‍കിയത്.
ഇയാളുമായുള്ള ബന്ധം അറിഞ്ഞ് ഇവരുടെ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. അതില്‍ രണ്ട് കുട്ടികളുമുണ്ട്. വീട്ടമ്മയുടെ അയല്‍ക്കാരനായ ഇയാള്‍ മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നതറിഞ്ഞാണ് ഇവര്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയത്. നെടുമങ്ങാട് സിഐയുടെ നേതൃത്വത്തില്‍ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.