കോഴിക്കോട്: യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ എസ്ഐക്കെതിരേ കേസെടുത്തു. കൊയിലാണ്ടി എആർ ക്യാന്പിലെ എസ്ഐ ജി.എസ്. അനിലിനെതിരേയാണ് കേസെടുത്തത്.പയ്യോളി സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി എസ്ഐ തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
യുവതിയെ ബലാത്സംഗം ചെയ്തെന്ന് പരാതി; എആർ ക്യാമ്പിലെ എസ്ഐക്കെതിരേ കേസെടുത്തു
