കാട്ടാക്കട : പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ചതായി മൊഴി കിട്ടിയതിനെ തുടർന്ന് പോലീസുകാരനെതിരെ കേസെടുത്തു. മലയിൻകീഴ് സ്വദേശിനിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പരാതി നൽകിയത്. ബാത്ത് റൂമിൽ നിന്നും ഇറങ്ങി വരവെ കയറി പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. പിടിവലിക്കിടെ പെണ്‍കുട്ടിയുടെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടി ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. തുടർന്നാണ് പരാതി നൽകിയത്. ഇന്നാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് സിഐ ജയകുമാർ അറിയിച്ചു.
പോലീസിലെ മാനിഷാദന്മാർ..! പ്ലസ് ടു വിദ്യാർഥിനിയെ പോലീസുകാരൻ പീഡിപ്പിച്ചെന്ന് പരാതി; പീഡനശ്രമത്തിനിടെ കുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്ക്
