വടകര: ഓര്‍ക്കാട്ടേരിയിലെ എട്ടുവയസുകാരി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് നിലപാടില്‍ പ്രതിഷേധം ഉയരുന്നു. പേലീസില്‍ പരാതി നല്കി മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്സ് ചെയ്യാത്ത പോലീസ് നിലപാടില്‍ ദുരൂഹതയുണ്ടെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആര്‍എംപിഐ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
തന്നെ നിരവധി തവണ പീഡിപ്പിച്ച പ്രതിയെ പെണ്‍കുട്ടി തിരിച്ചറിയുകയും പോലീസിനും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും മൊഴി നല്‍കിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് പകരം കുട്ടിയേയും മാതാവിനേയും ബന്ധുക്കളേയും പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി മണിക്കൂറുകള്‍ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയുമാണ് ഉണ്ടായത്.
ഇരയുടെ മൊഴി രേഖപ്പെടുത്തി പോക്സ നിയമ പ്രകാരം ഉടന്‍ കേസ് എടുക്കുന്നതിന് പകരം പ്രതിയുടെ ഉന്നത സ്വാധിനം മൂലം കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് തുടക്കം മുതലേ ഉണ്ടായതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്നും ആര്‍എംപിഐ ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍
ആവശ്യപ്പെട്ടു.വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് റവല്യൂഷണറി മഹിള ഫെഡറേഷന് ആവശ്യപ്പെട്ടു. നീചമായ പ്രവൃത്തി നടത്തിയ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാവണം അല്ലാത്തപക്ഷം വേട്ടക്കാരനെ സംരക്ഷിക്കുന്ന പോലീസ് നിലപാടിനെതിരെ ശക്തമായ സമരവുമായി മഹിളാ ഫെഡറേഷന് മുന്നോട്ട് വരുമെന്ന് ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ മുന്നറിയിപ്പു നല്കി.