അതിക്രൂരം ഈ നാണക്കേട്; ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽവെച്ച്  അ​ഞ്ചു വ​യ​സു​കാ​രി​യെ പീഡിപ്പിച്ച് പൂജാരിമാർ; ​ പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും; വീട്ടമ്മയുടെ പരാതിയിൽ   പൂജാരിമാരെ അറസ്റ്റു ചെയ്തു

ഭോ​പ്പാ​ൽ: ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ അ​ഞ്ച് വ​യ​സു​കാ​രി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. മ​ധ്യ​പ്ര​ദേ​ശി​ലെ ദാ​ട്ടി​യ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പൂ​ജാ​രി​മാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. രാ​ജു പ​ണ്ഡി​റ്റ് (55) ബ​തോ​ളി പ്ര​ജാ​പ​തി (45) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​രുവ​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റു പെ​ണ്‍​കു​ട്ടി​ക​ളെ​യും പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

മ​ധു​രം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​തി​ക​ൾ പെ​ണ്‍​കു​ട്ടി​യെ ക്ഷേ​ത്ര​ത്തി​നു​ള്ളി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. തു​ട​ർ​ന്ന് മാ​റി​മാ​റി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ശേ​ഷം വീ​ടി​ന് സ​മീ​പം കൊ​ണ്ട് വി​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പു​റ​ത്തു പ​റ​ഞ്ഞാ​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് സം​ഘം പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​ക്ക് ക​ഠി​ന​മാ​യ വേ​ദ​ന അ​നു​വ​ഭ​പ്പെ​ട്ടു. ഇ​തേ​ക്കു​റി​ച്ച് അ​മ്മ പെ​ണ്‍​കു​ട്ടി​യോ​ട് ചോ​ദി​ച്ചെ​ങ്കി​ലും ആ​ദ്യം ഒ​ന്നും പ​റ​യാ​ൻ പെ​ണ്‍​കു​ട്ടി ത​യ്യാ​റാ​യി​ല്ല. പ​ക്ഷെ, പി​ന്നീ​ട് ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം പെ​ണ്‍​കു​ട്ടി തു​റ​ന്നു പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച ശേ​ഷം പെ​ണ്‍​കു​ട്ടി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts