ബസ് സ്റ്റോപ്പിൽ കാത്തിരുന്ന് പ്രണയാഭ്യർഥന; ഇഷ്ടമല്ലെന്ന് പറഞ്ഞ പെൺകുട്ടിയെ കടന്നുപിടിച്ചു; പിന്നാലെ നടന്ന് വീട്ടിലെത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമം

ത​ല​ശേ​രി: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച പ​തി​നേ​ഴു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ ന​ഗ​ര​മ​ധ്യ​ത്തി​ൽ​വ​ച്ച് ക​ട​ന്നു​പി​ടി​ക്കു​ക​യും പി​ന്തു​ട​ർ​ന്ന് വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ 19 കാ​ര​ൻ അ​റ​സ്റ്റി​ൽ.

മാ​ന​ന്തേ​രി വ​ലി​യ​പ​റ​മ്പ​ത്ത് പി. ​അ​ഭി​ന​ന്ദി​നെ​യാ​ണ് ക​തി​രൂ​ർ സി​ഐ മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് 1.15ന് ​ത​ല​ശേ​രി ഓ​വ​ർ ബ്രി​ഡ്ജി​നു സ​മീ​പ​ത്താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ബ​സ് കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യ സ​മീ​പി​ച്ച അ​ഭി​ന​ന്ദ് പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ക​യും നി​ര​സി​ച്ച​പ്പോ​ൾ ക​ട​ന്നു പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

പി​ന്നീ​ട് പെ​ൺ​കു​ട്ടി​യെ പി​ന്തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി അ​തി​ക്ര​മി​ച്ച് ക​ട​ന്ന് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്.

സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ യു​വാ​വി​നെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment