കോഴഞ്ചേരി: വിവാഹ വാഗ്ദാനം നല്കി രണ്ടുവര്‍ഷക്കാലം സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചൽ അയിലറ സ്വദേശി സഞ്ജയ് ലാലി (28) നെതിരെ ആറന്മുള പോലീസ് കേസെടുത്തു.
പിതാവിന്റെ ഉടമസ്ഥതയിലുള്ള കറിപൗഡര്‍ യൂണിറ്റിലെ ജീവനക്കാരിയായിരുന്ന അയിരൂര്‍ സ്വദേശിയായ യുവതി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി റ്റി. നാരായണനു നൽകിയ പരാതിയേ തുടർന്നാണ് അറസ്റ്റ്. പോലീസ് ചീഫിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ആറന്മുള പോലീസാണ് അന്വേഷണം നടത്തുന്നത്.
എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി സഞ്ജയ് ലാലിനെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ കൊല്ലം റൂറല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും അന്വേഷണം നടക്കുന്നുണ്ട്. പീഡന കേസിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തീകരിച്ചതിനുശേഷം കേസ് കൊല്ലം റൂറല്‍ പോലീസിന് കൈമാറുമെന്നും അന്വേഷണം സംഘം പറഞ്ഞു.