പഴയങ്ങാടി: മുംബൈ പോലീസ് പിടികൂടി പഴയങ്ങാടി പോലീസിന് കൈമാറിയ പഴയങ്ങാടിയിലെ പോക്സോകേസിലെ ഒന്നാം പ്രതിയെ പഴയങ്ങാടി സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
മാട്ടൂൽ സിദിഖാബാദ് സ്വദേശി തങ്ങളെ പുരയിൽ മുനിസ് പാലക്കോടൻ (25)നെയാണ് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കും. 2018 ൽ ആണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട പതിനാറുകാരിയെ പ്രണയിച്ചും പ്രലോഭിപ്പിച്ചും മാട്ടൂലിലെ വീട്ടിൽ എത്തിച്ച് പ്രതിയായ മുനിസും സുഹൃത്തായ പണ്ടാരത്തോട്ടത്തിൽ ഷിനോസും ചേർന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി.
തുടർന്ന് പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. പ്രതിക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൂടാതെ, രണ്ട് വർഷം മുൻപ് കോടതി ലുക്ക് ഔട്ട് നോട്ടീസും പുറപെടുവിച്ചിരുന്നു.
വിദേശത്തേക്ക് കടന്ന പ്രതി മുംബൈ വഴി നാട്ടിലേക്ക് വരുന്ന വഴി മുംബൈ പോലിസിന്റെ വലയിലാവുകയായിരുന്നു. രണ്ടാം പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു. പ്രതിയെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കും.