കുമളി: ഇടുക്കിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവിന് 80 വർഷം കഠിനതടവും 40,000 രൂപ പിഴയും. 2020ൽ രാജാക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് പ്രതി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. തുടർന്ന് ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തിൽ രാജാക്കാട് പോലീസ് കേസെടുക്കുകയും ചെയ്തു.
കേസിൽ പ്രോസിക്യൂഷൻ 23 സാക്ഷികളെയും 26 പ്രമാണങ്ങളും ആറു തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. ഇതിനു ശേഷമാണ് ഇടുക്കി അതിവേഗ കോടതി പ്രതിക്ക് 80 വർഷം കഠിന തടവ് വിധിച്ചത്. ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതി.
പെൺകുട്ടിയുടെ പുനരധിവാസത്തിനായി ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോട് ഒരുലക്ഷം രൂപ നല്കണമെന്നും കോടതി നിർദേശിച്ചു.