കരുനാഗപ്പള്ളി: വിദ്യാർത്ഥിനിക്ക് നേരെ അതിക്രമത്തിന് മുതിർന്ന ക്രിമിനൽ കേസ് പ്രതിക്കെതിരേ വീണ്ടും കേസെടുത്തു. ഓച്ചിറ പായിക്കുഴി മോഴൂർ തറയിൽ പ്യാരി (19) നെതിരെയാണ് ഓച്ചിറ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്.വീട്ടിനുള്ളിൽ പഠിച്ചു കൊണ്ടിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിക്കു നേരെയാണ് യുവാവിന്റെ അതിക്രമം.കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം .
വീടിന്റെ പിൻ വാതിൽ വഴി എത്തിയ യുവാവിനെ കണ്ടമാത്രയിൽ കുട്ടി ബഹളം വച്ചു . ഇതിനെ തുടർന്ന് അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു പെൺകുട്ടിയുടെ ബന്ധുക്കൾ കരുനാഗപ്പള്ളി എ സി പി ,വനിതാ സെൽ എന്നിവർക്ക് പരാതി നല്കി. നിരവധി കേസുകളിൽ പ്രതിയാണ് പ്യാരി എന്ന് പോലീസ് പറയുന്നു.