തലശേരി: തലശേരി ചിത്രകലാ വിദ്യാലയത്തിൽ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രിൻസിപ്പൽ എ.രവീന്ദ്രൻ ഉൾപ്പടെ ഒൻപത് പേർക്കെതിരെയാണ് കേസ്. രവീന്ദ്രൻ ഒളിവിലാണ്.
യുവതിയുടെ പരാതിയിൽ ചക്കരക്കല്ല് പോലീസാണ് എഫ്ഐർ രജിസ്റ്റർ ചെയ്തത്. ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തല്‍, സംഘം ചേര്‍ന്ന തടഞ്ഞുവെക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിട്ടുള്ളത്.
വിവരം പുറത്തുന്നതിനെത്തുടര്‍ന്ന് യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ചും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.