നടുറോഡിലെ പീഡനശ്രമം; പോലീസ് പുറത്തുവിട്ട രേഖാചിത്രം നേരത്തെ പരസ്യപ്പെടുത്തിയത്

alp-rekhapictureപന്തളം: കൂട്ടുകാരി ക്കൊപ്പം സ്കൂളിലേക്ക് പോകു മ്പോള്‍ ഏഴാം ക്ലാസു കാരിയെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പന്തളം പോലീസ് പുറത്തു വിട്ടത് ഒരാഴ്ച മുമ്പ് പരസ്യ പ്പെടുത്തിയ രേഖാചിത്രം. ഈ മാസം 17നാണ് ഈ ചിത്രം പോലീസ് പരസ്യ പ്പെടുത്തിയത്. പെണ്‍കുട്ടികളെ ശല്യം ചെയ്ത തുമായി ബന്ധപ്പെട്ട പരാതികളുടെ അടി സ്ഥാനത്തില്‍ പോലീസ് അന്വേഷിക്കുന്ന ആളാ ണെന്നും എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ അറിയിക്കണമെന്നുമാ

യിരുന്നു പോലീസിന്റെ ആവശ്യം. വ്യാപാരികള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, ലോട്ടറി വില്‍പ്പനക്കാരടക്കം ആളുകള്‍ക്ക് പോലീസ് ഇതു സംബന്ധിച്ച് അറിയിപ്പുകള്‍ നല്കിയിരുന്നു. ഇതെ ചിത്രമാണ് ഇന്നലെ നടന്ന പീഡനശ്രമവുമായി ബന്ധപ്പെട്ടും പോലീസ് പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, ഇന്നലെ നടന്ന തിനു സമാനമായ രീതിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ഒരാഴ്ച മുമ്പും പന്തളത്ത് പീഡനശ്രമം നടന്നതായ വാര്‍ത്തകളും പുറത്തു വന്നു. എന്‍എസ്എസ് ഗേള്‍സ് സ്കൂളിനോട് ചേര്‍ന്ന് കടയ്ക്കാട് ഭാഗത്തേക്കുള്ള റോഡിലായിരുന്നു സംഭവം.

അന്നത്തെ സംഭവത്തിലെ പരാ തിക്കാരായ പെണ്‍കുട്ടികളുടേതും ഇന്നലെ ലഭിച്ച മൊഴികളും സമാന മായതിനാലാണ് അന്ന് തയാറാക്കിയ രേഖാചിത്രം തന്നെ പുറത്തുവിട്ടതെന്നാണ് പോലീസ് ഭാഷ്യം. ഇന്നലെ രാവിലെ ഒമ്പതോടെയാണ്, കടയ്ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഉപവഴിയില്‍ വച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പിന്നിലൂടെ നടന്നു വന്ന യുവാവ് ആക്രമിക്കുകയായിരുന്നു. കുട്ടി ബഹളം കൂട്ടിയപ്പോള്‍ യുവാവ് ബാഗില്‍ നിന്നെടുത്ത കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു.

ഹിന്ദിയിലാണ് യുവാവ് സംസാരിച്ചതെന്നാണ് വിദ്യാര്‍ത്ഥിനിയും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയും പോലീസില്‍ നല്കിയ മൊഴി. ബഹളം കേട്ട് സമീപത്തെ വീടുകളില്‍ നിന്നുള്ളവര്‍ ഓടിയെത്തിയെങ്കിലും യുവാവ് രക്ഷപെട്ടു. നേരത്തെ ഇത്തരത്തില്‍ പരാതിക്കിടയാക്കിയ ആള്‍ തന്നെയാണ് ഇന്നലെ നടന്ന പീഡ നശ്രമത്തിനു പിന്നിലുമെന്നാണ് പോലീസിന്റെ അനുമാനം.

ഇത് ശരിയാണെങ്കില്‍ പോലീസ് അന്വേഷിക്കുമ്പോള്‍ തന്നെ പ്രതി പ്രദേശത്ത് തന്നെ വിലസു ന്നുവെന്നാണ് ഇത് നല്കുന്ന സൂചന. കറുത്ത പാന്റ്‌സും ചുവന്ന ഷര്‍ട്ടുമായിരുന്നു യുവാവിന്റെ വേഷം. ഏകദേശം 22 വയസ് തോന്നിക്കുന്ന ഇയാള്‍ ബാഗും ധരിച്ചിരുന്നു. പന്തളത്തും പരിസരത്തും പോലീസ് പട്രോ ളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts