ചേർത്തല: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന പീഡനങ്ങൾക്കും അക്രമങ്ങൾക്കും നേതൃത്വം നല്കുന്നവർക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുന്നതിന് ഭരണകൂടങ്ങൾ പരാജയപ്പെട്ടുവെന്ന് ഷാനിമോൾ ഉസ്മാൻ എംഎൽഎ ആരോപിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് വയലാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാംവെളിയിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു ഷാനിമോൾ.
ബ്ലോക്ക് പ്രസിഡന്റ് വി.എൻ. അജയൻ അധ്യക്ഷത വഹിച്ചു. എം.കെ. ജിനദേവ്, കെ.ആർ. രാജേന്ദ്രപ്രസാദ്, മധുവാവക്കാട്, റ്റി.എച്ച്.സലാം, ജോണിതച്ചാറ, ഉഷ സദാനന്ദൻ, എം.കെ. ജയപാൽ, റ്റി.എസ്. ബാഹുലേയൻ, പി.എം. രാജേന്ദ്രബാബു, റ്റി.എസ്. രഘുവരൻ, മോഹനൻ കളത്തിൽ, എൻ.ഒ. ഒൗസേഫ്, സി.ആർ. സന്തോഷ്, മോഹനൻ മണ്ണാശേരി, ആർ.ഡി. രാധാകൃഷ്ണൻ, പി.ആർ. പ്രകാശൻ, എ.പി. ലാലൻ, അനിലാൽ, വിജയപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.