ശാന്തൻപാറ: ഇടുക്കി ശാന്തൻപാറയിൽ ഇതര സംസ്ഥാന പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ചു. ആൺ സുഹൃത്തിനൊപ്പമെത്തിയ പെൺകുട്ടിയെ നാലു പേർ ചേർന്ന് ആക്രമിച്ചെന്നാണ് പരാതി.
ഞായറാഴ്ച വൈകിട്ടാണ് സംഭവം.പശ്ചിമബംഗാൾ സ്വദേശിനിയായ പതിനഞ്ച് വയസുകാരിയാണ് ആക്രണത്തിന് ഇരയായത്.
ആൺസുഹൃത്ത് ബിവറേജിൽ ബിയറ് വാങ്ങാൻ പോയ സമയത്ത് നാലുപേർ ചേർന്ന് തേയിലത്തോട്ടത്തിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി.
സംഭവത്തിൽ ശാന്തൻപാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കും. സംഭവത്തില്‍ രണ്ടുപേർ പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.