തൃശൂർ: വീട്ടമ്മയെ മാനഭംഗം ചെയ്ത് നാടുവിട്ടുപോയ ബന്ധുവായ തമിഴ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.തൃശൂർ ശങ്കരംകുളങ്ങര അന്പലത്തിനു സമീപം താമസിച്ചിരുന്ന തമിഴ്നാട് ഡിണ്ടിഗൽ ഒട്ടംഛത്രം തങ്കവേലിന്റെ മകൻ ശരത്കുമാറി(26) നെയാണു തൃശൂർ വെസ്റ്റ് പോലീസ് പിടികൂടിയത്.
ബിസിനസ് കാര്യങ്ങളിൽ സഹായിക്കാനാണു ബന്ധുവായ ശരത്കുമാറിനെ തമിഴ്നാട്ടിൽനിന്നു കൊണ്ടുവന്നത്. ഭർത്താവ് പുറത്തുപോയ അവസരത്തിൽ പ്രതി മാനഭംംഗം ചെയ്യുകയും മൊബൈൽ ഫോണ് ഉപയോഗിച്ച് നഗ്നചിത്രങ്ങളെടുക്കുകയും ചെയ്തു.
ഈ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പണം തട്ടിയെടുത്തെന്നുമാണു കേസ്. പിന്നീട് പ്രതി ഒളിവിൽ പോയി. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.