കാക്കനാട്: തമിഴ്നാട് കോടമ്പാക്കം സ്വദേശിനികളായ സഹോദരിമാരെ പൂട്ടിയിട്ട് പീഡിപ്പിക്കുകയും തുടർന്ന് സ്വർണം തട്ടിയെടുക്കുകയും ചെയ്തതായി പരാതി. പരാതിയിൽ സൈഫുദീൻ, ഷാജഹാൻ എന്നിവർക്കെതിരെ തൃക്കാക്കര പോലീസ് കേസെടുത്തു.
കോടമ്പാക്കം സ്വദേശിനികളായ സഹോദരിമാരാണ് സിനിമയിൽ മുഖ്യവേഷം അഭിനയിപ്പിക്കാമെന്ന യുവാക്കളുടെ വാഗ്ദാനത്തിൽ കുരുങ്ങിയത്.
തുടർന്ന് കാക്കനാട് സീപോർട്ട് എയർ പോർട്ട് റോഡിലെ സ്പായിൽ എത്തിക്കുകയും പിന്നീട് അവിടെ വരുന്ന ഉപഭോക്താക്കളെ ക്രോസ് മസാജ് ചെയ്യിക്കുകയും ഇരുവരേയു അവരുമായി ലൈംഗീക വേഴ്ചയ്ക്ക് പ്രേരിപ്പിക്കുകയും പിന്നീട് ഇവരിൽനിന്നു 3.5 പവൻ സ്വർണം തട്ടിയെടുത്തതായും ഡിസിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.