കാസർഗോഡ്: ഒരു മാസം മുമ്പ് മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് സഹോദരിമാരായ മൂന്ന് യുവതികളെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. മൂന്നു സഹോദരിമാരും നിരന്തരമായ ശാരീരിക പീഡനത്തിന് വിധേയരായിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഇതിലെ മൂത്ത സഹോദരി ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. വീടുവിട്ടിറങ്ങിയ സഹോദരിമാരെ അന്നു വൈകിട്ട് തന്നെ കര്‍ണാടക അതിര്‍ത്തിപ്രദേശത്തുള്ള ബന്ധുവീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു.
കുടുംബാംഗങ്ങളുമായി പിണങ്ങിയാണ് വീടുവിട്ടതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. വീട്ടിലേക്ക് തിരിച്ചുപോകാന്‍ താല്പര്യമില്ലെന്നും ഇവര്‍ പറഞ്ഞു. ഇതിന്റെ ചുവടുപിടിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന പെണ്‍വാണിഭ കഥയുടെ ചുരുളഴിഞ്ഞത്.
29കാരിയായ മൂത്ത സഹോദരിയുടെ ഒത്താശയോടെ കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ മറ്റു രണ്ട് സഹോദരിമാരെയും പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡനത്തിന് വിധേയരാക്കിയിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍.
ഇവരുടെ സഹോദരന് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്നുള്ള എതിര്‍പ്പ് മറികടന്നാണ് മറ്റു പല കാരണങ്ങളും പറഞ്ഞ് ചേച്ചി അനുജത്തിമാരെ പല സ്ഥലങ്ങളിലും എത്തിച്ചത്. സഹോദരന്റെ ഭാഗത്തുനിന്നുള്ള മാനസിക പീഡനം മൂലം നാടുവിട്ടതാണെന്ന കഥയാണ് തുടക്കത്തില്‍ പോലീസിനു മുന്നില്‍ അവതരിപ്പിച്ചത്.
എന്നാല്‍ ദൂരസ്ഥലങ്ങളിലുള്ള ബന്ധുവീടുകളുടെ പേരുപറഞ്ഞ് സഹോദരിമാരെ മറ്റു പല ഇടങ്ങളിലുമാണ് എത്തിച്ചിരുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവം നടന്ന ദിവസവും വീട്ടില്‍ നിന്ന് പുറപ്പെട്ട് ഏറെ നേരം വൈകിയാണ് ബന്ധുവീട്ടിലെത്തിയത്.
ഈ ഇടവേളയില്‍ ഇവര്‍ എവിടെയായിരുന്നുവെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്കാന് സഹോദരിമാര്‍ക്ക് കഴിഞ്ഞിരുന്നില്ല. സ്വന്തം വീട്ടില്‍ നിന്നും അകലെയായി പ്രായാധിക്യമുള്ള ബന്ധുക്കള്‍ മാത്രം താമസിക്കുന്ന ചില വീടുകളും ഇവര്‍ പെണ്‍വാണിഭത്തിന് കേന്ദ്രമാക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസ് അനുമാനിക്കുന്നു.
ഇവരില്‍ ഇളയ സഹോദരിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ പോക്സോ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.സഹോദരിക്ക് പുറമേ മഞ്ചേശ്വരത്തും പരിസരപ്രദേശങ്ങളിലും നിന്നുള്ള മണിപ്രതാപ്, ശരത്, സുനില്‍, രാജേഷ്, നവീന്‍, രാജേന്ദ്രന്, നന്ദേശ് എന്നീ യുവാക്കള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.