ലക്നോ: മാതാപിതാക്കൾക്കൊപ്പം വിവാഹ ചടങ്ങിൽ സംബന്ധിക്കാനെത്തിയ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഇറ്റായിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
ഉയർന്ന ശബ്ദത്തിൽ പാട്ടിന്റെ അകന്പടിയോടെയാണ് വിവാഹത്തോട് അനുബന്ധിച്ച ചടങ്ങുകൾ നടന്നത്. രാത്രി ഒന്നരയോടെ വിവാഹത്തിൽ സംബന്ധിക്കാനെത്തിയ ഒരു പതിനെട്ടുകാരൻ എട്ടു വയസുകാരിയെ സമീപത്തെ പണി തീരാത്ത വീടിനുള്ളിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന കൗമാരക്കാരൻ പീഡനത്തിനുശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തി.
ബാലികയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ തെരച്ചിലിൽ മദ്യലഹരിയിൽ നിലത്തുകിടന്ന കൗമാരക്കാരന്റെ സമീപത്ത് ബാലികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അറസ്റ്റിലായ സോനുവിനെതിരേ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
കത്വ, ഉന്നാവോ, സൂററ്റ് പീഡനങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യം തെരുവിൽ പ്രതിഷേധിക്കുന്പോഴാണ് ഉത്തർപ്രദേശിൽ വീണ്ടും ബാലിക പീഡനത്തിനിരയായി കൊല്ലപ്പെടുന്നത്.