കോട്ടയം: പതിനെട്ടുകാരനെ പ്രകൃതി വിരുദ്ധ നടപടിക്ക് വിധേയനാക്കിയെന്ന പരാതിയിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത എആർ ക്യാന്പിലെ സബ് ഇൻസ്പെക്ടർ ഷാജുദീനെ (52) അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ ആണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്. കോട്ടയം ഈസ്റ്റ് പോലീസാണ് എസ്ഐക്കെതിരേ കേസെടുത്ത് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണു കേസിനാസ്പദമായ സംഭവം. അച്ഛന്റെ സുഹൃത്താണെന്നു പറഞ്ഞ് പതിനെട്ടുകാരനെ നാഗന്പടത്തു നിന്ന് വിളിച്ചുകൊണ്ടുപോയി താമസസ്ഥലത്തു വച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.