മട്ടന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. വെമ്പടിയിലെ പി.ഈസ(50)യെയാണ് ഇന്നലെ ഉച്ചയോടെ വെമ്പടിയില്‍ വച്ചു മട്ടന്നൂര്‍ എസ് ഐ എം.പി.വിനീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. മട്ടന്നൂരിനടുത്ത ഒരു മദ്രസയിലെ അധ്യാപകനായ ഈസ മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചുവെന്നാണ് പരാതി. വിദ്യാര്‍ഥിനി ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ഈസ ഒളിവില്‍ പോകുകയായിരുന്നു. കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ രണ്ടു മാസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്.
ഇതാണ് നുമ്മ പറഞ്ഞ മദ്രസ അധ്യാപകന്‍! വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
