എട്ടുവയസുകാരിയെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന് 16 വ​ർ​ഷം ക​ഠി​ന ത​ട​വ്; പി​ഴ​ത്തു​ക​യി​ൽ നി​ന്നു 50,000 രൂ​പ അ​തി​ജീ​വി​ത​യ്ക്ക് ന​ൽ​കണം

കാ​ട്ടാ​ക്ക​ട: എ​ട്ടു​വ​യു​ള്ള മ​ദ്ര​സ വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന് 16 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 60,000രൂ​പ പി​ഴ​യും. കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജ് എ​സ്.​ര​മേ​ഷ് കു​മാ​റാണ് ശി​ക്ഷ വിധിച്ചത്. ക​ര​കു​ളം ചെ​ക്കേ​ക്കോ​ണം അ​ഴി​ക്കോ​ട് മ​ല​യ​ത്ത് പ​ണ​യി​ൽ സ​ജി​ന മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് തൗ​ഫി​ക്കി​നെ(27)​യാ​ണ് ശി​ക്ഷി​ച്ച​ത്.

പി​ഴ​ത്തു​ക​യി​ൽ നി​ന്നു 50,000 രൂ​പ അ​തി​ജീ​വി​ത​യ്ക്ക് ന​ൽ​കാ​നും പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഒന്പത് മാ​സം അ​ധി​ക ത​ട​വ്കൂ​ടി അ​നു​ഭ​വി​ക്ക​ണ​മെ​ന്നും വി​ധി​ന്യാ​യ​ത്തി​ൽ പ​റ​യു​ന്നു.

2019ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ഠി​ക്കാ​നെ​ത്തി​യ എ​ട്ട് വ​യ​സു​കാ​രി​യെ ക്ലാ​സി​ന​ക​ത്തു​വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തു​കാ​ര​ണം പീ​ഡ​ന വി​വ​രം കു​ട്ടി പു​റ​ത്തു പ​റ​ഞ്ഞി​ല്ല.​

മ​ക​ളു​ടെ സ്വ​ഭാ​വ​ത്തി​ലും പെ​രു​മാ​റ്റ​ത്തി​ലും സം​ശ​യം​തോ​ന്നി​യ മാ​താ​വ് ബ​ന്ധു​വി​നോ​ട് പ്ര​തി​യെ​പ്പ​റ്റി തി​ര​ക്കി​യ സ​മ​യം കു​ട്ടി മാ​താ​വി​നോ​ട് പീ​ഡ​ന വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു.​

തു​ട​ർ​ന്ന് വി​ള​പ്പി​ൽ​ശാ​ല പോലീ​സി​ൽ പ​രാ​തി ന​ൽ​കി.​അ​ന്ന​ത്തെ വി​ള​പ്പി​ൽ​ശാ​ല സ​ബ്ഇ​ൻ​സ്‌​പെ​ക്‌ടർ വി.​ഷി​ബു​വാ​ണ് കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്.

 

Related posts

Leave a Comment