തേഞ്ഞിപ്പലം: ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ഒളിവിൽ പോയ അധ്യാപകൻ പോലീസ് വലയിലായതായി സൂചന. പ്രതിയെ ഉടൻ അറസ്റ്റു ചെയ്യുമെന്നു കേസ് അന്വേഷിക്കുന്ന തേഞ്ഞിപ്പലം പോലീസ് അറിയിച്ചു. പരാതിയെ തുടർന്നു പോലീസ് പ്രതിക്കായി അന്വേഷണം ഉൗർജിതമാക്കിയിരുന്നു.
വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കളോടൊപ്പം സ്വകാര്യആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടി എത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പെണ്‍കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നു നടത്തിയ കൗണ്‍സലിംഗിൽ അധ്യാപകന്റെ പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു.
സ്കൂൾ അവധി ദിവസം സഹപാഠിയുടെ വീട്ടിലെത്തിയ പതിമൂന്നുകാരിയെ അധ്യാപകൻ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ജില്ലാ ശിശുക്ഷേമ സമിതി കൂടി ഇടപെട്ട സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയിലാണ് തേഞ്ഞിപ്പലം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. പ്രതിയായ അധ്യാപകനെ സ്കൂളിൽ നിന്നു സസ്പെൻഡ് ചെയ്തു.