തലശേരി: ധർമടത്ത് മുപ്പത്തിയാറുകാരിയായ വീട്ടമ്മയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി എടി എം കാർഡ് കൈക്കലാക്കി ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതിയുടെ ജാമ്യ ഹർജി ഇന്ന് ജില്ലാ കോടതി പരിഗണിക്കും.
ഗോപാൽ പേട്ട റഹ്മത്ത് മഹലിൽ മുഹമ്മദ് ഹാഷിക്കിന്റെ (30) ജാമ്യ ഹർജിയാണ് ജില്ലാ കോടതി പരിഗണിക്കുന്നത്. ഒക്ടോബർ , ഡിസംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കോവിഡ് കാലമായതിനാൽ സഹപ്രവർത്തകനായ പ്രതിയാണ് യുവതിയെ ജോലി കഴിഞ്ഞ് വാഹനത്തിൽ വീട്ടിലെത്തിച്ചിരുന്നത്.ഈ സൗഹൃദം മുതലെടുത്ത് രണ്ട് തവണ പീഡിപ്പിച്ചുവെന്നും വിവരം പുറത്ത് പറയുമെന്ന് ഭീഷണി പെടുത്തി പണം കവർന്നുവെന്നുമാണ് പരാതി.
സംഭവത്തെ തുടർന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഡിസംബർ 30 നാണ് പ്രതി അറസ്റ്റിലായത്. അഡ്വ.വി.ആർ നാസറാണ് പ്രതിക്കു വേണ്ടി ജാമ്യ ഹർജി ഫയൽ ചെയ്തത്.