താമരശേരി: പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രാദേശിക ലീഗ് നേതാവിനെതിരെ താമരശേരി പോലീസ് കേസെടുത്തു.
കട്ടിപ്പാറയിലെ പ്രാദേശിക ലീഗ് നേതാവ് ഒ.കെ.എം.കുഞ്ഞിക്കെതിരെയാണ് പോക്സോ ആക്ട് പ്രകാരം കേസെടുത്തത്. മാര്‍ച്ച് ഒടുവിലാണ് സംഭവം. വീട്ടിലാരുമില്ലാത്ത സമയത്ത് വീട്ടുജോലിയ്ക്കെന്ന പേരില്‍ വിളിച്ചു വരുത്തി ഇയാള്‍ പീഡിപ്പിച്ചെന്നാണ് കേസ്.
മാനസിക സംഘര്‍ഷത്തിലായ കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് താമരശേരി സിഐ എം.പി.രാജേഷ് പറഞ്ഞു.