ഹരിപ്പാട്: പതിനഞ്ചു വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ മുപ്പതുകാരന് 66 വർഷം തടവും ഒരു ലക്ഷത്തി എൺപതിനായിരം രൂപ പിഴയും.
വള്ളികുന്നം കടുവിനാൾ പ്ലാനേത്തു വടക്കതിൽ നിസാമുദീന്‍ (30) ഹരിപ്പാട് അതിവേഗകോടതി സ്പെഷൽ ജഡ്ജി എസ്. സജികുമാറാണ് ശിക്ഷ വിധിച്ചത്
മാതാവ് ഉപേക്ഷിച്ചു പോകുകയും പിതാവ് ജയിലിലായിരിക്കുകയും ചെയ്ത സാഹചര്യത്തിൽ അമ്മൂമ്മയോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെയാണ് പ്രതി നിരന്തരം പിന്തുടർന്ന് പലതവണ ലൈംഗികമായി പീഡിപ്പിച്ചത്.
കേസിൽ 24 സാക്ഷികളെ വിസ്തരിച്ചു. സ്പെഷൽ ജഡ്ജി വള്ളികുന്നം പോലീസ് ഇൻസ്പെക്ടർ എം.എം. ഇഗ്നേഷ്യസ് അന്വേഷണം നടത്തി അവസാന റിപ്പോർട്ട് ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായി.