കോട്ടയം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവുമൊത്ത് പതിനേഴുകാരി സിനിമയ്ക്കു പോയി. സിനിമാ തിയറ്ററിൽ വച്ച് യുവാവ് ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തുവെന്ന പരാതിയുമായി പെണ്‍കുട്ടി പോലീസിനെ സമീപിച്ചു. പരാതി സ്വീകരിച്ച മുണ്ടക്കയം പോലീസ് കൊടികുത്തി സ്വദേശിയായ യുവാവിനെതിരേ കേസെടുത്തു.
കഴിഞ്ഞ നവംബറിലാണ് സംഭവം. കറുകച്ചാൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പെണ്‍കുട്ടിയുമായി യുവാവ് ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. പരിചയം മൂത്തപ്പോൾ സിനിമ കാണാൻ യുവാവ് ക്ഷണിച്ചു. മുണ്ടക്കയത്ത് രാമലീല സിനിമ കാണാൻ ഇരുവരും കയറി.
തിയറ്ററിൽ വച്ച് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് ഇപ്പോഴത്തെ പരാതി. പിന്നീട് യുവാവ് തന്നിൽ നിന്ന് അകന്നുവെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടി ചൈൽഡ് ലൈൻ പ്രവർത്തകർക്ക് നല്കിയ പരാതി അവരാണ് പോലീസിന് കൈമാറിയത്.