തുറവൂർ: ഏഴു വയസുകാരിയെ പൊതുവഴിയിൽ പീഡിപ്പിക്കുവാൻ ശ്രമിച്ചയാൾ പിടിയിൽ. കൊച്ചി പള്ളൂരത്തി സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം അരൂരിലായിരുന്നു സംഭവം. കുന്പളങ്ങി ഫെറിക്ക് സമീപം കുമാരപുരം ഭാഗത്ത് വീടിന് സമീപമുള്ള ഇടവഴിയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഏഴുവയസുള്ള ഒരു പെണ്‍കുട്ടിയെ ബൈക്കിൽ വന്ന ഇയാൾ ലൈംഗിക പീഡനത്തിന് ശ്രമിച്ചതിന് പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും. ഇയാളുടെ കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്.
ആ കാമഭ്രാന്തൻ പള്ളുരുത്തിക്കാരൻ..! റോഡരുകിൽ കളിച്ചുകൊണ്ടിരുന്ന ഏഴു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ; സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്
