തലശേരി: സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ ഇരുപത്തിയഞ്ചുകാരനായ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. വീട്ടിൽ ട്യൂഷനെടുത്തു വന്ന യുവാവിനെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
പന്ത്രണ്ട് വയസിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളുടെ പരാതിയിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. കൂടുതൽ കുട്ടികൾ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് സൂചന.
കൗൺസിലിംഗിനിടയിൽ ചൈൽഡ് ലൈൻ പ്രവർത്തകരോടാണ് പെൺകുട്ടികൾ അധ്യാപകന്റെ അസാധാരണ പ്രവർത്തികളെക്കുറിച്ച് ആദ്യം സൂചനകൾ നൽകിയത്. തുടർന്ന് പോലീസ് അന്വഷണം ആരംഭിക്കുകയായിരുന്നു.
മൂന്ന് പെൺകുട്ടികളുടെയും മൊഴി വനിതാ പോലീസ് രേഖപ്പെടുത്തി. 164 പ്രകാരം കോടതിയും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.