കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്നാരോപിച്ച് ഇരയായ യുവതി ഹൈക്കോടതിയിൽ ഹർജി നൽകി. നേരത്തെ കെ.സി. വേണുഗോപാൽ എംപിക്കെതിരേ യുവതി നൽകിയ സമാന ഹർജിയും ഹൈക്കോടതിയിലുണ്ട്.
സോളാർ കന്പനിയുടെ ചുമതലയിലുണ്ടായിരുന്ന ഹർജിക്കാരിയെ സഹായിക്കാമെന്നു വാഗ്ദാനം നൽകി ഉമ്മൻ ചാണ്ടി 2012 സെപ്റ്റംബർ 19നു തന്റെ ഔദ്യോഗിക വസതിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണു പരാതിയിൽ പറയുന്നത്. കഴിഞ്ഞ ഒക്ടോബർ 20നു രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ അറസ്റ്റോ മറ്റു നടപടികളോ ഉണ്ടായില്ലെന്നു ഹർജിക്കാരി ആരോപിക്കുന്നു.