വടക്കാഞ്ചേരി: നാലപത്തെട്ടുകാരിയായവീട്ടമ്മയെ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി. വീട്ടമ്മയുടെ പേരിലുള്ള ഭൂമിയുടെ രേഖകൾ ശരിയാക്കി തരാംമെന്ന് പറഞ്ഞ് സമീപവാസിയുടെ വീട്ടിൽ വിളിച്ചുവരുത്തിയായിരുന്നു തന്നെ അയൽവാസിയും, ഇയാളുടെ കൂട്ടുകാരൻ എറണാകുളം തൃക്കാക്കര സ്വദേശിയും ചേർന്ന് പീഡിപ്പിച്ചതെന്ന് വീട്ടമ്മ വടക്കാഞ്ചേരിപോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഒരാൾ റിട്ടേയ്ഡ് ഫാർമസിസ്റ്റും, മറ്റൊരാൾ ബാങ്ക് മനേജരുമാണെന്ന് വീട്ടമ്മ പറഞ്ഞു. 2017- ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രേഖകൾ തയ്യാറാക്കിയെടുക്കാൻ വൈകിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.
വീട്ടമ്മ പരാതിയുമായി കഴിഞ്ഞ ദിവസം രാവിലെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ മനപൂർവ്വം സി ഐ സ്ഥലത്തില്ലന്ന് പറഞ്ഞ് പരാതി ഉദ്യോഗസ്ഥർ വൈകീപ്പിക്കുകയായിരുന്നു.വൈകീട്ട് നാലൂവരെ സ്റ്റേഷനിൽ ഇരുന്ന വീട്ടമ്മ പിന്നീട് സിറ്റിപോലീസ് കമ്മീഷണറെ സമീപിക്കുകയും കമ്മീഷണർ വീട്ടമ്മയുടെ പരാതി സ്വീകരിക്കുകയും ചെയ്തു.തുടർന്ന് പരാതി വടക്കാഞ്ചേരി സിഐയ്ക്ക് കൈമാറുകയും ചെയ്തു.
പിന്നീട് വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി വീട്ടമ്മയുടെ മൊഴിയെടുക്കുകയും, മെഡിക്കൽ പരിശോധന നടത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. സംഭവംപേടിച്ചാണ് ഇതുവരെപുറത്തു പറയാതിരുന്നതെന്നും വീട്ടമ്മ പോലിസിനോട് പറഞ്ഞു.