പ്രണയകാലത്തെ സ്വകാര്യ നിമിഷങ്ങളിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; വൈക്കം സ്വദേശിനിയുടെ പരാതിയിൽ കർണാടക്കാരനെതിരേ കേസെടുത്തു


ത​ല​യോ​ല​പ്പ​റ​ന്പ്: പ്ര​ണ​യം​ന​ടി​ച്ചു യു​വ​തി​യെ ശാ​രീ​രി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത​തി​നു​ശേ​ഷം ദൃ​ശ്യ​ങ്ങ​ൾ യു​വ​തി​യു​ടെ ബ​ന്ധു​വി​ന് അ​യ​ച്ചു​കൊ​ടു​ത്ത ക​ർ​ണാ​ട​ക​ക്കാ​ര​നാ​യ യു​വാ​വി​നെ​തി​രേ മാനഭംഗത്തിനും അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​നും പോ​ലീ​സ് കേ​സെ​ടു​ത്തു.

ബംഗളൂരുവിൽ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സാ​യി​രു​ന്ന വൈ​ക്കം സ്വ​ദേ​ശി​നി​യാ​യ 27കാ​രി പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ക​ർണാ​ട​ക സ്വ​ദേ​ശി സു​നി​ൽ​കു​മാ​റി(30)​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. യു​വാ​വി​ന് മ​റ്റു യു​വ​തി​ക​ളു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി യു​വ​തി ഇ​യാ​ളി​ൽനി​ന്ന് അ​ക​ന്ന​ശേ​ഷം നാ​ട്ടി​ലേക്കു പോ​ന്നി​രു​ന്നു.

യു​വാ​വി​നൊ​പ്പം ചെ​ല്ല​ണ​മെ​ന്ന് പ​റ​ഞ്ഞ് ഫോ​ണി​ൽ വി​ളി​ച്ചു പ​ല​ത​വ​ണ ഭീ​ഷ​ണി മു​ഴ​ക്കി​യി​ട്ടും യു​വ​തി വ​രാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ യു​വ​തി​യു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

 

Related posts