വൈക്കം: സ്കൂളിലേക്കു വന്ന പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ സ്കൂളിലാക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് പിടികൂടിയ രണ്ടുപേരെ ചോദ്യം ചെയ്യുന്നത് തുടരുന്നു. അരയന്‍കാവ് മലക്കാട്ടില്‍ കണ്ണന്(38), വെട്ടിക്കാട്ടുമുക്ക് വടകര പാലച്ചുവട്ടത്തില് കൃഷ്ണന്‍കുട്ടി (47) എന്നവരെയാണ് ഇന്നലെ വൈകുന്നേരം പോലീസ് ഇത്തിപ്പുഴയില്‍ വച്ച് പിടികൂടിയത്.
സ്വകാര്യ ബസുകളില്‍ താത്ക്കാലിക ഡ്രൈവറും കണ്ടക്ടറുമായി ജോലി ചെയ്ത് വരുന്നവരായിരുന്നു ഇവര്‍. അരയന്‍കാവ് സ്വദേശി കണ്ണന് പെണ്‍കുട്ടിയുടെ നാട്ടുകാരനായതിനാല്‍ സ്കൂളിലാക്കാമെന്ന് പറഞ്ഞപ്പോള്‍ പെണ്‍കുട്ടി കാറില്‍ കയറുകയായിരുന്നു. എന്നാല്‍, പെണ്‍കുട്ടിയെ സ്കൂളിലെത്തിക്കാതെ ജനവാസം കുറഞ്ഞ സ്ഥലങ്ങളിലൂടെ ഇവര്‍ വൈകുന്നേരം വരെ കാറില്‍ ചുറ്റി. പെണ്‍കുട്ടിയെ കാറിലിരുത്തിതന്നെ ഇവര്‍ മദ്യപിച്ച് ലക്കുകെട്ടു.
കാര്‍ പലപ്പോഴും നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളില്‍ തട്ടുന്ന സ്ഥിതിയുണ്ടായി. നാട്ടുകാര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന ്സിഐ ഇ.എസ്. നവാസ്, എസ്ഐമാരായ എം. സാഹില്‍, പി.എം. ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് ഇവിരെ പിന്തുടര്ന്ന് വാഹനമടക്കം കസ്റ്റഡിയിലെടുക്കുകയായിരുന്നു.