വൈക്കം: വിവാഹവാഗ്ദാനം നൽകി വിദ്യാർഥിനിയെ ശാരീരികമായി ദുരുപയോഗം ചെയ്തതായി പരാതി. വൈക്കം സ്വദേശിനിയായ 20കാരിയെ അരൂർ എരമല്ലൂർ സ്വദേശിയായ 20കാരൻ പീഡിപ്പിച്ചതായാണു പരാതി. യുവതിയുടെ അകന്ന ബന്ധുവായ യുവാവുമായി യുവതി അടുപ്പത്തിലായിരുന്നുവെന്നും ശാരീരികമായി ഉപയോഗിച്ചശേഷം കഴിഞ്ഞദിവസം ഫോണിൽവിളിച്ച് വിവാഹത്തിനു താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നുമാണു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
യുവാവിന്റെഫോൺ കോൾ വന്നതിനു ശേഷം മാനസികമായി തകർന്ന യുവതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണത്തിനായി അരൂർ പോലീസിനു കേസ് കൈമാറി.