വൈക്കം: വീട്ടമ്മയെ പീഡിപ്പിച്ച് പണം അടിച്ചുമാറ്റിയ തിരുമ്മുകാരൻ മുങ്ങി. വൈക്കത്താണ് സംഭവം. യുവാവ് വീട്ടമ്മയെ ബലം പ്രയോഗിച്ച് ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതി. വൈക്കം സ്വദേശിനിയും 38കാരിയുമായ വീട്ടമ്മയുടെ പരാതിയിൽ ഇടുക്കി രാജാക്കാട് സ്വദേശിക്കെതിരേ വൈക്കം പോലീസ് കേസെടുത്തു.
യുവതിയുടെ ഭർത്താവ് വിദേശത്താണ്. മകളുമൊത്താണ് വൈക്കത്തെ വീട്ടിൽ യുവതി താമസിച്ചിരുന്നത്. യുവതിയുടെ ബന്ധുവായ ഇടുക്കി രാജാക്കാട് സ്വദേശിയും തിരുമ്മുകാരനുമായ യുവാവ് വൈക്കത്തെ വീട്ടിലെത്തി യുവതിക്കും മകൾക്കുമൊപ്പം താമസിക്കുന്നതിനിടയിലാണ് വീട്ടമ്മയെ പീഡിപ്പിച്ച തെന്നാണ് പരാതിയിൽ പറയുന്നത്.
2018 മാർച്ച് മുതൽ 2019 വരെ വീട്ടമ്മയെ ദുരുപയോഗം ചെയ്ത യുവാവ് ഇവരിൽ നിന്ന് കടമായി വാങ്ങിയ ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപയും തിരിച്ചു നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു.