വാകത്താനം: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. ഞാലിയാകുഴി സ്വദേശിനിയാണ് ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നൽകിയത്. ഞാലിയാകുഴി സ്വദേശി വിവാഹം കഴിക്കാമെന്നു പറഞ്ഞു രണ്ടു വർഷം പീഡിപ്പിച്ചെന്നാണു പരാതിയിൽ പറയുന്നത്.
രണ്ടു കുട്ടികളുടെ മാതാവായ തന്നെ വീട്ടിലും ഒൗട്ട് ഹൗസിലും കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചെന്നു പരാതിയിൽ പറയുന്നു. ഉന്നതബന്ധമുള്ള പ്രതി തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്.