വ​ളാ​ഞ്ചേ​രി പീ​ഡ​നം: അ​റ​സ്റ്റ് വൈ​കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം; ലൂ​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​ന് കൈ​മാ​റി

വ​ളാ​ഞ്ചേ​രി: വ​ളാ​ഞ്ചേ​രി പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യാ​യ വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ ഷം​സു​ദ്ദീ​ൻ ന​ട​ക്കാ​വി​ലി​ന്‍റെ അ​റ​സ്റ്റു വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ന്നു. അ​തേ​സ​മ​യം, ഷം​സു​ദ്ദീ​നെ​തി​രേ വ​ളാ​ഞ്ചേ​രി പോ​ലീ​സ് ത​യാ​റാ​ക്കി​യ ലൂ​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​ന് കൈ​മാ​റി.

വി​വാ​ഹ​വാ​ഗ്ദാ​നം​ന​ൽ​കി വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭാം​ഗ​മാ​യ ന​ട​ക്കാ​വി​ൽ ഷം​സു​ദ്ദീ​ൻ ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ക്കു​ക​യും വ​ളാ​ഞ്ചേ​രി പോ​ലീ​സി​നോ​ട് കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​നി​ടെ പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന​യു​ള്ള​തി​നാ​ലാ​ണ് ലൂ​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്.
അ​തി​നി​ടെ പ്ര​തി​യാ​യ ഷം​സു​ദ്ദീ​ൻ മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ സു​ഹൃ​ത്താ​ണെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നു. മ​ന്ത്രി ഷം​സു​ദ്ദീ​ന്‍റെ കാ​ർ ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ തെ​ളി​വു​ക​ൾ പു​റ​ത്തു​വ​ന്നു. ഇ​രു​വ​രു​മൊ​രു​മി​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യും ചെ​യ്തു.

ഇ​തി​നെ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ഭാ​വി​യി​ൽ എ​ന്തു​ചെ​യ്യു​മെ​ന്ന് ത​നി​ക്ക് കാ​ണാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി. ഒ​രാ​ൾ ഭാ​വി​യി​ൽ എ​ന്തു​ചെ​യ്യു​മെ​ന്ന് പ​റ​യാ​നാ​വി​ല്ല. താ​നു​മാ​യു​ള്ള സൗ​ഹൃ​ദം ഈ ​കേ​സി​ൽ ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ല. ത​ന്‍റെ മ​ക​നാ​ണ് കു​റ്റം​ചെ​യ്ത​തെ​ങ്കി​ലും ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts