കോട്ടയം: ഭാര്യയും മകനും ചേർന്നു പീഡിപ്പിക്കുന്നതായി പരാതി. കൂട്ടിക്കൽ ഇളംകാട് വയലിൽ വർക്കി ചാക്കോയാണ് ഇത് സംബന്ധിച്ച് എസ്പിക്കു പരാതി നൽകിയത്. നിരവധി വർഷങ്ങളായി പിരിഞ്ഞ് താമസിക്കുന്ന ഭാര്യയും മൂത്തമകനും ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ തന്നെ മാനസികരോഗിയാക്കി ചിത്രീകരിക്കുന്നുവെന്ന് കാട്ടിയാണ് ഇയാൾ ജില്ലാ പോലീസ് ചീഫിന് പരാതി നൽകിയത്. ഭാര്യയ്ക്കും മകനും അർഹതപ്പെട്ട വസ്തുവകകൾ മുന്പേ നൽകിയതാണെന്നും ഇളയമകന് കൂടി അവകാശപ്പെട്ട സ്വത്ത് കൈയടക്കാൻ തന്നെ മാനസികരോഗ ആശുപത്രിയിൽ സെല്ലിലടച്ചതായും നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
ഒരച്ഛന്റെ രോദനം..! സ്വത്ത് കൈക്കലാക്കാൻ വേണ്ടി അമ്മയും മകനും ചേർന്നു പീഡിപ്പിക്കുന്നതായി പരാതി; ഭാര്യയുമായി വർഷങ്ങളായി പിരിഞ്ഞ് താമസിക്കുകയാണെന്ന് വർക്കി ചാക്കോ
